ദുബായ് :റമദാനനോട് അനുബന്ധിച്ച് ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റ് വിതരണം-‘സാന്ത്വനത്തിന്റെ സ്നേഹസ്പർശം’ പുരോഗമിക്കുന്നു. അക്കാഫ് അസോസിയേഷൻ സിഡിഎ , ദുബായ് ഇസ്ലാമിക് അഫയേഴ്സ് എന്നിവരുടെ അനുമതിയോട് കൂടിയാണ് ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റ് വിതരണം നടത്തുന്നത്. കിറ്റ് വിതരണം ആരംഭിച്ചിട്ട് അഞ്ച് ദിവസങ്ങൾ പിന്നിട്ടുമ്പോൾ 15,000-ത്തിലധികം കിറ്റുകൾ വിവിധ ലേബർ ക്യാമ്പുകളിലായി വിതരണം ചെയ്തു.
റമദാനിലെ ഒന്നാം ദിവസം അൽഖൂസിലെ ലേബർ ക്യാമ്പിൽ ആയിരം ഇഫ്താർ കിറ്റ് കൊടുത്തുകൊണ്ടാണ് കിറ്റ് വിതരണം ആരംഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ കിറ്റുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്ന് ഇഫ്താർ കിറ്റ് വിതരണത്തിന് ചുക്കാൻ പിടിക്കുന്ന ജനറൽ കൺവീനർ ഗണേഷ് നായിക്ക്, ജോയിന്റ് ജനറൽ കൺവീനർമാരായ സുബി ജോർജ്ജ്, സുകുമാരൻ കല്ലറ, ഉണ്ണികൃഷ്ണൻ എസ് പി എന്നിവർ അറിയിച്ചു.
കേരളത്തിലെ വിവിധ കോളജുകളിലെ പൂർവ വിദ്യാർത്ഥികളും വ്യാപാര സ്ഥാപനങ്ങളും മറ്റ് സംഘടനകളുമാണ് ഇഫ്താർ കിറ്റുകൾ നൽകി അക്കാഫ് അസോസിയേഷനുമായി സഹകരിക്കുന്നത്. അക്കാഫ് അസോസിയേഷൻ പ്രസിഡണ്ട് പോൾ ടി ജോസഫ് , സെക്രട്ടറി ദീപു എ എസ് , ട്രഷറർ മുഹമ്മദ് നൗഷാദ് , വൈസ് പ്രസിഡണ്ട് വെങ്കിട്ട് മോഹൻ , ബോർഡ് മെമ്പർമാരായ മുഹമ്മദ് റഫീഖ് , ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ വിവിധ കോളജ് അലുംനി ഭാരവാഹികൾ എന്നിവരാണ് കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്നത്
Comments