ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ജനങ്ങൾക്ക് നേരെ നോട്ടുകളെറിഞ്ഞ് കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. ബെവിനഹള്ളിക്ക് സമീപം നടന്ന ഘോഷയാത്രക്കിടെയാണ് ശിവകുമാർ ജനങ്ങൾക്കിടയിലേക്ക് നോട്ടുകളെറിഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വൈറലാണ്.
വരുന്ന മെയ് മാസത്തിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടക കോൺഗ്രസിലെ അപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയാണ് ശിവകുമാർ. കൂടാതെ മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും മുഖ്യമന്ത്രി കസേര മോഹിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇരുവരും തമ്മിലുള്ള രാഷ്ട്രീയ വേർതിരിവിന് കാരണവും ഇതുതന്നെയാണെന്നാണ് സൂചന.
Karnataka Congress President DK Shivakumar throwing 500rs currency notes on people during rally in Mandya pic.twitter.com/a66CC3rapI
— Wali- ವಾಲಿ (@bhairav_hara) March 28, 2023
Comments