ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി. അഴിമതിക്കാരെ സംരക്ഷിക്കാനനുള്ള പദ്ധതിയാണ് പ്രതിപക്ഷത്തിനുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതുതായി വിപുലികരിച്ച ബിജെപിയുടെ കേന്ദ്ര കാര്യാലയം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ വിമർശനം. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുമ്പോൾ, ഏജൻസികളെ ആക്രമിക്കുന്നു. കോടതി വിധി പറയുമ്പോൾ, കോടതിയെ ചോദ്യം ചെയ്യുന്നു. പ്രധാനമന്ത്രി ആരോപിച്ചു. ഏഴു പതിറ്റാണ്ടിനിടെ ആദ്യമായാണ് അഴിമതിക്കാർക്കെതിരെ ഇത്തരമൊരു നടപടി ഉണ്ടാകുന്നത്. അഴിമതിക്കെതിരെ ഇത്രയൊക്കെ ചെയ്യുമ്പോൾ ചിലർക്ക് ദേഷ്യം വരും എന്നാൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് കരുതി അഴിമതിക്കെതിരായ നടപടികൾ അവസാനിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് എന്നാൽ രാജവാഴ്ചയും ലഹളയും, വഞ്ചനയുമാണെന്നും അദ്ദേഹം വിമർശിച്ചു. മുൻപ് കോൺഗ്രസ് പാർട്ടി തനിക്ക് നേരെ ആർത്തുവിളിച്ച കബർ ഖുദേഗി മുദ്രാവാക്യം അദ്ദേഹം ആവർത്തിച്ചു കൊണ്ടു പറഞ്ഞു: ‘ഒന്നുകിൽ ഞാൻ മരിക്കണം അല്ലെങ്കിൽ ജയിലിൽ കിടക്കണം ഇതാണ് അവർക്ക് വേണ്ടത്.
നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ടാണ് ഇന്ത്യയെ തടയാൻ ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുന്നത്.
തങ്ങൾക്കെതിരെ നടപടിയെടുക്കുമ്പോൾ ഏജൻസികളെ ആക്രമിക്കുകയാണെന്നും കോടതി വിധിയ്‌ക്ക് നേരെ ചോദ്യങ്ങൾ ഉന്നയിക്കികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില പാർട്ടികൾ അഴിമതിക്കാരെ സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
1984-ലെ തിരഞ്ഞെടുപ്പിൽ പാർട്ടി ആകെ തകർന്നു അന്ന് കോൺഗ്രസ് വിജയം ആഘോഷിച്ചു. ഞങ്ങളുടെ തകർച്ചയുടെ കാലഘട്ടമായിരുന്നു അത് എന്നാൽ ഞങ്ങൾ തകർന്നില്ല. ആരെയും കുറ്റപ്പെടുത്തിയുമില്ല പകരം പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. 2 സീറ്റിൽ നിന്ന് പാർട്ടി ഉയരങ്ങൾ കീഴടക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനസംഘത്തെ വേരോടെ പിഴുതെറിയുമെന്ന് കോൺഗ്രസ് നേതാക്കൾ പണ്ട് പറഞ്ഞിരുന്നു. എന്നാൽ ഇന്ന് കോൺഗ്രസ് പറയുന്നത് മോദിയുടെ ശവക്കുഴി തോണ്ടുമെന്നാണ്. ജനസംഘത്തെയും ബി.ജെ.പി.യെയും തകർക്കാൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നെ ജയിലിൽ അടയ്‌ക്കാനുള്ള എല്ലാ അവർ നടത്തി എന്നാൽ അവർ പൂർണ്ണമായും പരാജയപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടാണ് 1984. ജനങ്ങൾ കോൺഗ്രസിന് ചരിത്ര വിജയം നേടികൊടുത്തു എന്നാൽ അധികാരം ലഭിച്ച കോൺഗ്രസ് നടത്തിയത് മറ്റൊന്നായിരുന്നു. 1984-ലെ സിഖ് കൂട്ടകൊലയെ കുറിച്ച് കോൺഗ്രസിനെ ഒർമിപ്പിച്ച് പ്രധാനമന്ത്രി. രാജ്യത്തെ ഭരണസംവിധാനങ്ങൾക്കെതിരെ നടക്കുന്ന അക്രമണങ്ങളെയും അദ്ദേഹം ശക്തമായി വിമർശിച്ചു.
Comments