ശ്രീനഗർ: ജമ്മുകശ്മീരിലെ ശ്രീനഗർ-ലേ ഹൈവേയിലെ 6കിലോ മീറ്റർ ഇരട്ടവരിപാതയായ സെഡ്- മോർ തുരങ്കം അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ജമ്മുവിനും ശ്രീനഗറിനും ഇടയിൽ ഒൻപത് തുരങ്കങ്ങൾ നിർമ്മിക്കുന്നുണ്ട്. അസോചാം വാർഷിക ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിലൂടെ ഗഗൻഗീറിനും സോനാമാർഗിനും ഇടയിലെ യാത്രാസൗകര്യം മുടക്കം വരാതെ തുടരും. ‘ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കവും സോജിലയിൽ നിർമ്മിക്കുന്നു. സോജില തുരങ്കത്തിന്റെ നിർമ്മാണം 70- ശതമാനത്തോളം പൂർത്തിയായെന്നും 2024-ൽ ഉദ്ഘാടനം ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു.
4900കോടിയിൽ നിർമ്മിക്കുന്ന സോജില തുരങ്കം ശ്രീനഗർ-ലേ ഹൈവേയെ ബന്ധിപ്പിക്കുന്നു. 13.5 കിലോമീറ്റർ നീളമുള്ള ഈ തുരങ്കത്തിലൂടെ യാത്ര എല്ലാ കാലാവസ്ഥയ്ക്കും അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. 11,000 അടി ഉയരത്തിലാണ് തുരങ്കത്തിന്റെ ഉയരം.
Comments