ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി. ബിജെപിയുടെ ദേശീയ കാര്യാലയത്തിന് സമീപം പണികഴിപ്പിച്ച പാർപ്പിട സമുച്ചയവും ആഡിറ്റോറിയവും
ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ വിമർശനം. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടാണ് 1984. ജനങ്ങൾ കോൺഗ്രസിന് ചരിത്ര വിജയം നേടികൊടുത്തു എന്നാൽ അധികാരം ലഭിച്ച കോൺഗ്രസ് നടത്തിയത് മറ്റൊന്നായിരുന്നു. 1984-ലെ സിഖ് കൂട്ടകൊലയെ കുറിച്ച് കോൺഗ്രസിനെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി.
1984 ലെ തിരഞ്ഞെടുപ്പിൽ പാർട്ടി ആകെ തകർന്നിരുന്നു പക്ഷേ ഞങ്ങൾ കോൺഗ്രസിനെ പോലെ ആരെയും കുറ്റം പറഞ്ഞില്ലെന്നും ആദ്ദേഹം പറഞ്ഞു. അന്ന് കോൺഗ്രസ് വിജയം ആഘോഷിച്ചു. ഞങ്ങളുടെ തകർച്ചയുടെ കാലഘട്ടമായിരുന്നു അത് എന്നാൽ ഞങ്ങൾ തകർന്നില്ല. ആരെയും കുറ്റപ്പെടുത്തിയുമില്ല പകരം പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരവ് നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 2 സീറ്റിൽ നിന്ന് പാർട്ടി ഉയരങ്ങൾ കീഴടക്കിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെഭരണസംവിധാനങ്ങൾക്കെതിരെ നടക്കുന്ന അക്രമണങ്ങളെയും അദ്ദേഹം ശക്തമായി വിമർശിച്ചു.
Comments