ബെംഗളൂരൂ ; കരിയർ തുടങ്ങുന്ന സമയത്ത് താൻ ഫിറ്റ്നസിൽ അത്ര ശ്രദ്ധകേന്ദ്രീകരിച്ചിരുന്നില്ലെന്നു ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി . അടുത്തിടെയാണ് താൻ ഭക്ഷണക്രമത്തിലും ജീവിതത്തിലും ചിട്ടകൾ ഉണ്ടാക്കിയതെന്നും വ്യക്തമാക്കിയിരിക്കുകയാണ് താരം.
ഐപിഎലിന്റെ പുതിയ സീസണിനായി ബെംഗളൂരുവിലേക്ക് പോകുന്നതിനു മുൻപു ഇന്ത്യന്‍ സ്പോര്‍ട്സ് ഹോണേഴ്സ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോലി. ഡൽഹി സ്വദേശിയായ കോഹ്ലി . മുൻപ് താനൊരു ‘പാർട്ടി ബോയ്’ ആയിരുന്നുവെന്നും ഭാര്യ അനുഷ്കയും പങ്കെടുത്ത വേദിയിൽ അദ്ദേഹം പറഞ്ഞു .
ഡാന്‍സ് വേദിയില്‍ ആരാണ് കൂടുതല്‍ തിളങ്ങുകയെന്നായിരുന്നു റാപ്പിഡ് ഫയറിലെ ഒരു ചോദ്യം. കോഹ്ലിയെന്നായിരുന്നു അനുഷ്കയുടെ മറുപടി. തുടർന്നായിരുന്നു കോഹ്ലിയുടെ തുറന്നു പറച്ചിൽ.
‘ഇപ്പോൾ ഞാൻ മദ്യപിക്കാറില്ല. മുൻപൊക്കെ ഒരു പാർട്ടിക്കു പോയി രണ്ടെണ്ണം കഴിച്ചാൽ ഞാൻ ഡാൻസ് വേദി കീഴടക്കാറുണ്ടായിരുന്നു. ഞാൻ അവിടെ വേണ്ടെന്ന് ആളുകൾക്ക് തോന്നുന്നതുവരെ ഞാൻ ഡാൻസ് കളിക്കുമായിരുന്നു. പക്ഷേ രണ്ടെണ്ണം കഴിച്ചാൽ ആളുകൾ ശ്രദ്ധിക്കുന്നത് എനിക്ക് വിഷയവുമല്ലായിരുന്നു. ഇനി അതു വേണ്ട. ‘ കോഹ്ലി പറഞ്ഞു.
Comments