പ്രധാനമന്ത്രി പങ്കെടുത്ത ഏതെങ്കിലും പരിപാടിയിൽ പങ്കാളിയായിരുന്നോ നിങ്ങൾ? അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ എത്തിയിരുന്നയാളാണോ നിങ്ങൾ? ഭാരതത്തിന്റെ അഭിമാനമായ നരേന്ദ്രമോദിയ്ക്കൊപ്പം ഒരു ഫോട്ടോയെടുക്കാൻ കഴിയാതെ പോയവരാണോ നിങ്ങൾ… മനസിന് സുഖമുള്ള ആ കാഴ്ചയെ, ആ നിമിഷത്തെ ചിത്രമാക്കി ഇനി നമോ ആപ്പ് നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.
‘ഫോട്ടോ ബൂത്ത്’ എന്ന പുതിയ ഫീച്ചറാണ് ഫോട്ടോ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്നത്. നമോ ആപ്പിലെ ഫോട്ടോ ബൂത്തിൽ ക്ലിക്ക് ചെയ്യുന്നതോടെ പ്രധാനമന്ത്രിയ്ക്കൊപ്പമുള്ള ചിത്രം കണ്ടെത്തി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. അതിനായി ആപ്പിൽ മുഖം സ്കാൻ ചെയ്ത് സെർച്ച് ബട്ടൺ അമർത്തുക. പിന്നാലെ സാമ്യതയുള്ള ചിത്രങ്ങൾ പോപ്പ് അപ്പ് ചെയ്യും. തുടർന്ന് ആവശ്യമുള്ള ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ആർട്ടിഫിഷ്യൽ ഇൻലിജൻസാണ് ഇതിന് പിന്നിലെന്ന് വിദഗ്ധർ വ്യക്തമാക്കി. നിലവിൽ 30 ദിവസം വരെ പഴക്കമുള്ള ഫോട്ടോ ട്രാക്ക് ചെയ്യാൻ എഐയ്ക്ക് കഴിയും. പിന്നാലെ സാങ്കേതിക വിദ്യ കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് നമോ ആപ്പ് ടീം അറിയിച്ചത്. എംപിമാർക്കും ഉന്നത നേതാക്കൾക്കും ഉപരി സാധാരണക്കാരനും ഫോട്ടോ കണ്ടെത്താനുള്ള അവസരമാണ് ഇത് വഴി ഒരുക്കുന്നത്. സാങ്കേതികവിദ്യയോടുള്ള പ്രധാനമന്ത്രിയുടെ താത്പര്യമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്നും നമോ ടീം അറിയിച്ചു.
Comments