തൃശൂർ: ചാലക്കുടി പരിയാരത്ത് കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. പരിയാരം സിഎസ്ആർ കടവിൽ വെച്ച് പുലർച്ചെ 5.45 നായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന ആനി വഴിയാത്രക്കാരിയായ പരിയാരം സ്വദേശി അന്നു എന്നിവരാണ് മരിച്ചത്.
പള്ളിയിലേക്ക് പോകുകയായിരുന്ന അന്നുവിനെ നിയന്ത്രണം വിട്ട കാർ വന്ന് ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന തോമസ് എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്നുവും ആനിയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. തോമസിന്റെ ഭാര്യയാണ് മരിച്ച ആനി.
Comments