തിരുവനന്തപുരം: തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 43,760 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 20 രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട് 5,470 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. 4,545 രൂപയാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ തുടരുകയാണ് വെള്ളിയുടെ വില. 76 രൂപയാണ് വെള്ളിയുടെ വില. കഴിഞ്ഞ ആഴ്ചയിൽ വെള്ളിയുടെ വിലയിൽ രണ്ട് രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില 90 രൂപയാണ്.
Comments