മലപ്പുറം : കുറ്റിപ്പാലയിൽ ബിരുദ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകൾ അക്ഷയ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്.
കോളേജിൽ നിന്ന് തിരികെ എത്തിയ അക്ഷയ ആറുമണിയോടെ മുകളിലെ മുറിയിലേക്ക് പോകുകയായിരുന്നു. വൈകിയിട്ടും അക്ഷയയെ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ മുറിയിലെത്തിയപ്പോഴാണ് ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ അക്ഷയയെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം എടപ്പാൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ്, പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Comments