അഹമ്മദാബാദ്: ഇന്ത്യൻ നാഷ്ണൽ സ്‌പെസ് പ്രൊമോഷൻ ആൻഡ് ഓതറേഷൻ സെന്ററിന്റെ സ്‌പേസ് റിസർച്ച് ഡിസൈൻ ലാബ് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥും ഐഎൻഎസ്പിഎ ചെയർമാൻ പവൻ ഗോയങ്കയും ചേർന്ന് ഗുജാറത്തിലെ അഹമ്മദാബാദിൽ ഉദ്ഘാടനം ചെയ്തു. സ്വകാര്യ മേഖലയിൽ ബഹിരാകാശ സ്ഥാപനങ്ങളുടെ സംഭാവന വർദ്ധിപ്പിക്കുയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പുതിയ ബഹിരാകാശ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ സ്വകാര്യ സംരംഭങ്ങൾക്ക് സുപ്രധാന പങ്കുവഹിക്കുവാൻ കഴിയുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥയിലെ ഇന്ത്യൻ ബഹിരാകാശ മേഖലയിലെ പങ്ക് രണ്ട് ശതമാനത്തിൽ നിന്നും പത്ത് ശതമാനം ആക്കി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും സോമനാഥ് വ്യക്തമാക്കി.
ലാബിൽ 16 വർക്ക് സേറ്റേഷനുകൾ, ഉയർന്നനിലവാരത്തിലുളള മൾട്ടികോർ സംവിധാനങ്ങൾ, സോഫ്റ്റവെയർ സിസ്റ്റം ടൂൾകിറ്റ്, അഡ്വാൻസ്ഡ് ഡിസൈൻ സിസ്റ്റം, പാത് വേ സിസ്റ്റം, ഫിനിറ്റ് എലമെന്റെ് അനാലിസിസ് സിസ്റ്റം, തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുളളതായതിനാൽ ബഹിരാകാശ നീരിക്ഷണം എളുപ്പമാകുമെന്ന് ഇൻ-സ്‌പേസ് അധിക്യതർ വ്യക്തമാക്കി.
ഉയർന്ന നിലവാരത്തിലുളള സാങ്കേതിക വിദ്യയും ഗ്രൗണ്ട് സ്റ്റേഷൻ സംവിധാനങ്ങളും ഉൾപ്പെട്ട സ്‌പേസ് റിസർച്ച് ഡിസൈൻ ലാബ് ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയ്‌ക്ക് ഒരു ചവിട്ട് പടിയാണെന്ന് പവൻ ഗോയങ്ക അഭിപ്രായപ്പെട്ടു.
Comments