ന്യൂഡൽഹി : രാജ്യത്തെ 11-ാമത് വന്ദേഭാരത് എക്സ്പ്രസ് ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്യും. ന്യൂഡൽഹിക്കും- ഭോപ്പാലിനുമിടയിലാണ് സർവീസ് നടത്തുക. വന്ദേഭാരത് ട്രെയിൻ 708 കിലോമീറ്റർ ദൂരം 7.45 മണിക്കൂറനുള്ളിൽ പൂർത്തിയാക്കുമെന്ന് റെയിൽവേ അധികാരികൾ അറിയിച്ചു.
പുതിയ വന്ദേഭാരത് എക്സ്പ്രസുകൾ അത്യാധുനിക സൗകര്യത്തോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് കൂടുതൽ വേഗതയേറിയതും സൗകര്യപ്രദവുമായ യാത്രാ അനുഭവം പ്രദാനം ചെയ്യുന്നതാണ് വന്ദേഭാരത് ട്രെയിനുകൾ. കൂടാതെ, ടൂറിസം മേഖലയ്ക്കും സാമ്പത്തിക വികസനത്തിനും കൂടുതൽ ഉത്തേജനം നൽകുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.സംസ്ഥാനത്തെ നാലാമത്തെ വന്ദേഭാരത് ട്രെയിനാണ് ഭോപ്പാൽ-ഡൽഹി എക്സ്പ്രസ്.
ന്യൂഡൽഹി-ജയ്പൂർ മേഖലയിലെ വന്ദേഭാരത് എക്സ്പ്രസ് ഉടൻ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. കൂടാതെ, അടുത്ത മാസം ദക്ഷിണ റെയിൽവേയിലെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ആരംഭിക്കും. 2022-23 സാമ്പത്തിക വർഷത്തിൽ 35 വന്ദേഭാരത് ട്രെയിനുകളാണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Comments