ന്യൂഡൽഹി: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു മണിക്കൂറിലേറെ പാർലമെന്റിൽ ചെലവഴിച്ച അദ്ദേഹം നിർമ്മാണ പുരോഗതി വിലയിരുത്തുകയും നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് തൊഴിലാളികളോട് ചോദിച്ചറിയുകയും ചെയ്തു.
പുതിയ കെട്ടിടത്തിൽ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വലിയ ഭരണഘടനാ ഹാൾ, പാർലമെന്റ് അംഗങ്ങൾക്കുള്ള വിശ്രമമുറി, ഒരു ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിംഗ് ഏരിയകൾ, വിശാലമായ പാർക്കിംഗ് സ്ഥലം എന്നിവ ഉണ്ടാകും.
രാജ്യത്തിന്റെ പവർ കോറിഡോറായ സെൻട്രൽ വിസ്തയുടെ പുനർവികസനത്തിന്റെ ഭാഗമായാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് (പിഎംഒ), ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ഇന്ത്യ ഹൗസ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവ ഉൾക്കൊള്ളുന്ന ഒരു എക്സിക്യൂട്ടീവ് എൻക്ലേവ് എന്നിവയും നിർമ്മിക്കും. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്.
Comments