ന്യൂഡൽഹി: കാലാവസ്ഥ മോശമായതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന 22 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ശക്തമായ കാറ്റും മഴയും മൂലമാണ് നടപടിയെന്ന് വിമാനത്താവള ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കാലാവസ്ഥ രൂക്ഷമായതിനെ തുടർന്ന് 22 വിമാനങ്ങളാണ് വഴിതിരിച്ചു വിടേണ്ടി വന്നത്. ലഖ്നൗ, ജയ്പൂർ, അഹമ്മദാബാദ്, ചണ്ഡീഗഡ്, ഡെറാഡൂൺ എന്നവിടങ്ങളിലേയ്ക്കാണ് വിമാനങ്ങളെ അയച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 11 വിമാനങ്ങൾ ലഖ്നൗവിലേയ്ക്കും, എട്ട് വിമാനങ്ങൾ ജയ്പൂരിലേയ്ക്കും ഓരോ വിമാനങ്ങൾ വീതം അഹമ്മദാബാദ്, ചണ്ഡീഗഡ്, ഡെറാഡൂൺ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുവിടുകയായിരുന്നു. ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ പെയ്തത്.
Comments