ഗുവാഹത്തി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു അസമിലെത്തും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് രാഷ്‌ട്രപതിയുടെ സംസ്ഥാന സന്ദർശനത്തെ കുറിച്ച് അറിയിച്ചത്. ദ്വിദിന സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്തു. ഏപ്രിൽ 6 മുതൽ രണ്ടുദിവസത്തെ സന്ദർശനത്തിനെത്തുന്ന രാഷ്‌ട്രപതിയ്‌ക്ക് ആതിഥേയത്വം വഹിക്കാൻ അസം കാത്തിരിക്കുകയാണ്’ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വിറ്ററിൽ കുറിച്ചു.
Assam is looking forward to host Adarniya Rashtrapati Smt Droupadi Murmu Ji who will be on a two-day visit beginning April 6.
Chaired a meeting to review preparations. @rashtrapatibhvn @CMOfficeAssam pic.twitter.com/8RaTTgu8Yj
— Himanta Biswa Sarma (@himantabiswa) March 29, 2023
ഏപ്രിൽ 6, 7 തീയതികളിൽ നടക്കുന്ന ‘ഗജ് ഉത്സവ്-2023’-ൽ പങ്കെടുക്കാനാണ് രാഷ്‌ട്രപതി അസമിലെത്തുന്നത്. കാസിരംഗ ദേശീയ ഉദ്യാനം സന്ദർശിക്കുന്ന രാഷ്‌ട്രപതി ആന സഫാരിയിൽ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരിസ്ഥിതി, വനം വകുപ്പുകൾ സംയുക്തമായാണ് ഗജ് ഉത്സവ് സംഘടിപ്പിക്കുന്നത്.
ഏഷ്യൻ ആനകളെ സംരക്ഷിക്കാനും സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ആനകൾ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ലക്ഷ്യമിട്ടാണ് ഗജ് ഉത്സവ് സംഘടിപ്പിക്കുന്നത്.
Comments