ഇടുക്കി: അക്രമകാരിയായ അരികൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധം ഇടുക്കിയിൽ ശക്തമാകുന്നതിനിടെ ചിന്നക്കനാൽ സിങ്കുകണ്ടത് വീണ്ടും കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് പ്രദേശത്ത് കാട്ടാനയിറങ്ങിയത്. കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
സിങ്കുകണ്ടം സ്വദേശികളായ വത്സനും വിൻസന്റിനും നേരെയായിരുന്നു അക്രമം. ഒരാളുടെ കാലിനാണ് പരിക്കേറ്റത്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും അറിയിച്ചു. ഒന്നര ഏക്കറോളം കൃഷിയിടമാണ് കാട്ടാന നശിപ്പിച്ചത്.
അതേസമയം, അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. വെള്ളമാരി ഊരിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. സ്വകാര്യ റിസോർട്ടിനുള്ളിലൂടെ ആനകൾ നടക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അട്ടപ്പാടി ചിണ്ടക്കിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് കാട്ടാന ആക്രമിച്ച് കീഴ്മേൽ മറിച്ചിട്ടു. ഡ്രൈവർ ചന്ദ്രൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
Comments