കോട്ടയം: രാഹുൽ ഗാന്ധിക്ക് വേണ്ടി ഇന്ത്യയിലെ കോൺഗ്രസ് പ്രവർത്തകർ ചാവേറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. രാഹുൽ ഗാന്ധി ഭാരത് ജോഡോ നടത്തിയത് പ്രധാനമന്ത്രി ആകാനല്ല. ജനങ്ങളുമായി ആശയവിനിമയം നടത്താനാണ് രാഹുൽ യാത്ര നടത്തിയതെന്നും ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമെ സാധിക്കുകയുള്ളൂ എന്നും സുധാകരൻ വാദിച്ചു.
‘ഇന്ത്യയിലെ വൈവിദ്ധ്യങ്ങളെ കോർത്തിണക്കിയത് മോദിയുടെ ബിജെപിയല്ല, ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. വ്യത്യസ്തമായ ഭാഷകളും വ്യത്യസ്തമായ സംസ്കാരങ്ങളും വ്യത്യസ്തമായ ആചാരങ്ങളും വ്യത്യസ്മായ അനുഷ്ഠാനങ്ങളും ഇതിനെയൊക്കെ കോർത്തിണക്കി കൊണ്ട് മുന്നോട്ട് കൊണ്ടുപോയത് ആരെന്ന് ജനങ്ങൾ ചിന്തിക്കണം. രാഹുൽ ഗാന്ധി ഭാരത് ജോഡോ നടത്തിയത് പ്രധാനമന്ത്രി ആകാൻ അല്ല. മറിച്ച് ഇന്ത്യയുടെ വൈവിദ്ധ്യങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്താനായിരുന്നു’.
‘ഇവിടെ ഒന്നിപ്പിക്കാനും ഒരുമിപ്പിക്കാനും ഒരു ശക്തിയെയുള്ളൂ. ആ ശക്തി ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. ആ കോൺഗ്രസിനെ നയിക്കുന്ന രാഹുലിന്റെ മുദ്രാവാക്യം കോൺഗ്രസ് പ്രവർത്തകർ നെഞ്ചിലേറ്റണം. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കാനും പിൻബലം നൽകാനും രാഹുലിന് വേണ്ടി ചാവേറാകാനും ഇന്ത്യയിലെയും കേരളത്തിലെയും കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണം’ എന്നും സുധാകരൻ പറഞ്ഞു.
Comments