മനില: വോഗ് മാസികയുടെ ഏപ്രിൽ മാസത്തിലെ വാരികയിൽ കവർചിത്രമായി ഇന്തോനേഷ്യയിലെ 106-കാരിയായ ടാറ്റൂ ആർട്ടിസ്റ്റ്. പരമ്പരാഗത ടാറ്റൂ കലാകാരി അപ്പൊ വാങ്-ഓഡ് ആണ് വോഗ് മാസികയുടെ മുഖചിത്രമായത്. വോഗ് മാസികയുടെ കവർ ചിത്രത്തിൽ ഇയം പിടിക്കുന്ന ഏറ്റവും പ്രായമേറിയ കലാകാരിയാണ് ഈ മുത്തശ്ശി.
ശരീരമാസകലം ടാറ്റു ചെയ്ത മുത്തശ്ശി പരമ്പരാഗതവും പാശ്ചാത്യവും ഇടകലർന്ന രീതിയിലെ വാങ്-ഓഡിന്റെ ചിത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.
ഫിലിപ്പീൻസിലെ കലിംഗ പ്രവിശ്യയിലെ പർവത ഗ്രാമമായ ബുസ്കലാനിലാണ് മുത്തശ്ശിയുടെ സ്ഥലം. അപ്പോ വാങ്-ഓഡ് കൗമാരപ്രായത്തിൽ തന്നെ കൈകൊണ്ട് ടാറ്റൂ ചെയ്യുന്ന തദ്ദേശീയ പാരമ്പര്യം പഠിച്ചെടുക്കുന്നതിൽ തന്റെ പ്രാവിണ്യം തെളിയിച്ചു. ജ്യാമിതീയ രൂപങ്ങൾ ടാറ്റു ചെയ്യുന്നതിൽ വിദഗ്ധയായതിനാൽ നിരവധിയാളുകളാണ് ടാറ്റു ചെയ്യാനായി ഇവരുടെ അടുക്കൽ എത്തുന്നത്.
ആളുകൾ പച്ച കുത്താൻ വരുന്നിടത്തോളം കാലം താൻ പണി നിർത്തില്ലെന്നാണ് വാങ്-ഓഡിന്റെ അഭിപ്രായം. തന്റെ പാരമ്പര്യം അവസാനിക്കാതിരിക്കാൻ അടുത്ത തലമുറയെ പച്ചകുത്താൻ ഇവർ പരിശീലിപ്പിക്കുന്നുമുണ്ട്.
Comments