ഹൈദരാബാദ് : തെലങ്കാനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. മഹബൂബ് ജില്ലയിലെ മാരിപേഡ മണ്ഡലിലെ അബ്ബായി പാലം സ്വദേശിയായ 13-വയസുകാരിയായ ബോഡ ശ്രവന്തിയാണ് ഹൃദയാഘാതത്തെ തുടർന്ന് മിച്ചത്.
വ്യാഴായ്ച രാത്രി ശ്വാസതടസ്സം അനുഭവപ്പെടുന്നതായി ശ്രവന്തി പറഞ്ഞിരുന്നു. ഉടൻതന്നെ പെൺകുട്ടിയുടെ കുടുംബം ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായല്ല.
ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടിയുടെ അപ്രതീക്ഷ വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
Comments