കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തലയാട് സ്വദേശി ശശിയുടെ മകൻ അജൽ ആണ് മരിച്ചത്. നാല് സുഹൃത്തുക്കൾക്കൊപ്പം എത്തിയ അജൽ കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെടുകയായിരുന്നു.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കയത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശിവപുരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അജൽ.
അതേസമയം, കഴിഞ്ഞ ദിവസം കൊല്ലം ചിതറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കിളിമാനൂർ സ്വദേശി സജീവിനെയാണ് തുമ്പമൺ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തല വെള്ളത്തിൽ മുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മടത്തറയിലെ പൊതുമരാമത്ത് കരാറുകാരന്റെ കൂടെ ഏഴ് വർഷമായി ഇയാൾ ജോലി ചെയ്ത് വരികയായിരുന്നു. സജീവിനൊപ്പം രാത്രിയിൽ മദ്യപിച്ചിരുന്ന രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
Comments