തൃശൂർ: ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. 55 വയസ്സുള്ള സ്ത്രീയും, എട്ട് വയസ്സുള്ള കുട്ടിയുമാണ് മരണപ്പെട്ടത്. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെയാണ് അപടകമുണ്ടായത്. നാഗപട്ടണം മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. മരിച്ചത് നെല്ലിക്കുന്ന് സ്വദേശികൾ. ആകെ 47 പേരാണ് വാഹനത്തിൽഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമികനിഗമനം.
Comments