ന്യൂഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) വജ്രജൂബിലി ആഘോഷങ്ങൾ ഏപ്രിൽ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും മികച്ച സിബിഐ ഉദ്യോഗസ്ഥർക്കുള്ള സ്വർണ്ണ മെഡലും അദ്ദേഹം സമ്മാനിക്കും.
ഷില്ലോങ്, പൂനെ, നാഗ്പൂർ എന്നിവിടങ്ങളിൽ സിബിഐയുടെ പുതിയതായി നിർമിച്ച ഓഫീസ് സമുച്ചയങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. സിബിഐയുടെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന തപാൽ സ്റ്റാമ്പും സ്മാരക നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. വജ്രജൂബിലി ആഘോഷത്തിൽ സിബിഐയുടെ ട്വിറ്റർ അക്കൗണ്ടും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.
1963 ഏപ്രിൽ 1-ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രമേയം അടിസ്ഥാനത്തിലാണ് സിബിഐ സ്ഥാപിച്ചത്. രാജ്യത്തെ പ്രമുഖ കുറ്റാന്വേഷണ ഏജൻസിയാണ് സിബിഐ. ലോകത്തിലെ അന്വേഷണ ഏജൻസികളിൽ സിബിഐ പ്രമുഖ സ്ഥാനം വഹിക്കുന്നുണ്ട്. നിരവധി കേസുകൾക്ക് അവസാനം കാണാൻ സിബിഐയുടെ അന്വേഷണത്തിലൂടെ സാധിച്ചിട്ടുണ്ട്. സത്യം കുംഭകോണം , സിസ്റ്റർ അഭയ കൊലക്കേസ് തുടങ്ങിയ നിരവധി കേസുകളിൽ സിബിഐ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
Comments