റാഞ്ചി: ജാർഖണ്ഡിൽ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടയാളും കൊല്ലപ്പെട്ടവരിലുണ്ട്. ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവമുണ്ടായത്.
ഏറ്റമുട്ടലിൽ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചുവെന്നും. ഇവരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഛത്ര- പൽമു അതിർത്തിയിൽ മാവോയിസ്റ്റുകളിലെ പ്രധാനികൾ ഒത്തുകൂടിയിട്ടുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ജാർഖണ്ഡ് പോലീസും സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനെ തുടർന്ന് ഇവരുമായി ഏറ്റുമുട്ടി. ഇതിനെ തുടർന്നാണ് മാവോയിസ്റ്റുകളെ വധിച്ചത്.
Comments