കണ്ണൂർ: ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആക്രമിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസ് പിടിയിലെന്ന് സൂചന. നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫിയെ കണ്ണൂരിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോർട്ട്. ഇയാളുടെ ഫോണിന്റെ ഐഎംഇഎ കോഡിൽ നിന്ന് ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കി ഇയാൾ നോയിഡ സ്വദേശിയാണെന്നാണ് പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഷാറൂഖ് സെയ്ഫി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ മാറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ, ഭീകര സംഘടനകളുടെയോ സ്വാധീനമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് അറിയേണ്ടത്.
അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കിൽ ഇംഗ്ലിഷിലും ഹിന്ദിയിലുമായി സ്ഥല പേരുകൾ കുറിച്ചിരുന്നു. മലയാളത്തിലുള്ള എഴുത്തുകളൊന്നും ഇല്ല. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്. തിരുവനന്തപുരം, കഴക്കൂട്ടം, ചിറയിൻകീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുക്കിലുള്ളത്. ഡൽഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ബാഗിൽ നിന്ന് ലഭിച്ച ഫോണിലെ നമ്പറുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Comments