കൊൽക്കത്ത: രാമനവമി ഘോഷയാത്രകൾ സംഘടിപ്പിക്കുന്നതിനെ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാമനവമി ഘോഷയാത്രകൾ എന്തിനാണ് ഇപ്പോഴും തുടരുന്നതെന്ന് മമത ചോദിച്ചു. ന്യൂനപക്ഷ മേഖലകളിൽ കൂടി ഘോഷയാത്ര നടത്തുന്നത് മനപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണെന്നും മമത ആരോപിച്ചു. ഹൂഗ്ലിയിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ നടന്ന ആക്രണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മമതയുടെ പ്രതികരണം.
ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അത് ഉറപ്പുവരുത്തണമെന്നും മമത പറഞ്ഞു. ഏപ്രിൽ ആറിന് ഹനുമാൻ ജയന്തി ദിനത്തിൽ വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മമത പറഞ്ഞു. പോലീസിൽ നിന്നും അനുമതിയില്ലാതെ റാലി നടത്താൻ അനുവദിക്കില്ലെന്നും മമത അവകാശപ്പെട്ടു.
രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ നടന്ന ആക്രമണങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാൾ ഗവർണർ സി.വി ആനന്ദ് ബോസുമായി ഫോണിലൂടെ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറിയെ ഗവർണർ വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു.
രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ വ്യാപക അക്രമമാണ് സംസ്ഥാനത്ത് ഇസ്ലാമിസ്റ്റുകൾ നടത്തിയത്. ഘോഷയാത്രയ്‌ക്ക നേരെ ഇസ്ലാമിസ്‌ററുകൾ കല്ലെറിയുകയും നിരവധി വാഹനങ്ങൾ തീയിടുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി മമതാ ബാനർജിക്കാണെന്നു മമത പരാജയമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു. ഹൗറ അക്രമത്തിന്റെ സൂത്രധാരത്വം മുഖ്യമന്ത്രി മമത ബാനർജിക്കാണെന്നു ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ട്വീറ്റിൽ ആരോപിച്ചു.
Comments