ചെന്നൈ: നീന്തൽ പഠിക്കുന്നതിനിടെ ഏഴുവയസ്സുക്കാരന് ദാരുണാന്ത്യം. ചെന്നൈയിലെ പെരിയമേട്ടിൽ നീന്തൽ പഠിക്കുന്നതിനിടെയാണ് ഏഴുവയസ്സുക്കാരനായ ഒട്ടേരി സ്വദേശി തേജസ് ഗുപ്ത കുളത്തിൽ മുങ്ങിമരിച്ചത്.
കഴിഞ്ഞ പത്ത് ദിവസമായി കുട്ടി നീന്തൽ പരിശീലനം നടത്തുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ രണ്ട് പരിശീലകരുടെ സാന്നിധ്യത്തിൽ തേജസ് നീന്തൽ പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തേജസ് കുളത്തിലെ ആഴമുള്ള ഭാഗത്തേക്ക് വഴുതി വീഴുകയായിരന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
സംഭവത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് തേജസിന്റെ ബന്ധുക്കൾ പെരിയമേട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments