റാഞ്ചി: ജാർഖണ്ഡിൽ കമ്മ്യൂണിസ്റ്റ് ഭീകരവേട്ട തുടരുന്നു. അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷ സേന വധിച്ചു. കമ്മ്യൂണിസ്റ്റ് ഭീകരനേതാവ് നന്ദകിഷോറിനെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു.
ജാർഖണ്ഡ് പോലീസും സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കമ്മ്യൂണിസ്റ്റ് ഭീകരരെ കണ്ടെത്തിയത്. ഇയാളുടെ പക്കൽ നിന്ന് ഒരു ഇൻസാസ് റൈഫിളും 15 റൗണ്ടുകളും സുരക്ഷാ സേന കണ്ടെടുത്തു.
ഏപ്രിൽ 3-ന് ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടയാളും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു.
Comments