എറണാകുളം: വിഷു, ഈസ്റ്റർ വിശേഷ ദിവസങ്ങൾ പ്രമാണിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ചരക്കുകളുടെ കയറ്റുമതി വർധിച്ചു. വിദേശ മലയാളികൾക്കായി വൻ തോതിൽ ഭക്ഷ്യ വസ്തുക്കളും കൊണ്ടു പോകുന്നുണ്ട്. 110 ടൺ ഭക്ഷ്യ വസ്തുക്കളാണ് ചില ദിവസങ്ങളിൽ കൊണ്ടു പോകുന്നത്. കുരുത്തോല വരെ കയറ്റുമതി ചെയ്യുന്നുണ്ട്.
വിഷുവിനോട് അനുബന്ധിച്ച് കണിക്കൊന്നയും കണി വെള്ളരിയുമാണ് കൂടുതലായി കയറ്റി അയക്കുന്നത്. എന്നാൽ ചരക്കുകൾ കൊണ്ടു പോകുന്നതിന് ഇക്കുറി പ്രത്യേക ചരക്കു വിമാനങ്ങളെത്തിയിട്ടില്ല. വാഴയിലകൾ നിത്യേനയെന്നോണം കൊണ്ടു പോകുന്നുണ്ട്.
Comments