തിരുവനന്തപുരം : വാഹനങ്ങളിൽ ഇന്ധനം നിറയ്‌ക്കാനാവാതെ കേരള പോലീസ്. പോലീസ് പമ്പുകളിൽ ഇന്ധനമില്ലാതായതോടെ സ്വകാര്യ പമ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് തലസ്ഥാന നഗരത്തിലെ പോലീസ്. എന്നാൽ സ്വകാര്യ പമ്പുകൾ കടമായി ഇന്ധനം നിറച്ച് നൽകിയില്ലെങ്കിൽ 1,500 രൂപയ്‌ക്ക് മുകളിൽ ഇന്ധനം നിറയ്‌ക്കെരുതെന്നാണ് അനൗദ്യോഗികമായി സർക്കാർ നൽകിയിരിക്കുന്ന നിർദേശം.
പേരൂർക്കട എസ്എപി ക്യാമ്പിലെ പെട്രോൾ പമ്പിൽ നിന്നുമാണ് തിരുവനന്തപുരം ജില്ലയിലെ പോലീസ് വാഹനങ്ങൾ സാധാരണയായി ഇന്ധനം നിറയ്‌ക്കുന്നത്. കുടിശ്ശികയായി രണ്ട് കോടി രൂപ നൽകാത്തതിനെ തുടർന്ന് നിലവിൽ ഇന്ധനം നൽകുന്നത് പൊതുജനങ്ങൾക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സ്വകാര്യ പമ്പുകളിൽ നിന്നും വാഹനങ്ങളിൽ ഇന്ധനം നിറയ്‌ക്കുന്നതിന് ഡിജിപി നിർദ്ദേശം നൽകിയത്.
ഇതിന് പിന്നാലെയാണ് 1,500 രൂപയാക്ക് മാത്രം പെട്രോൾ അടിച്ചാൽ മതിയെന്നും യാത്രകൾ ചുരുക്കാനും അപ്രഖ്യാപിത നിർദേശം നൽകിയത്. നിലവിൽ നൈറ്റ് പെട്രോളിംഗ് ഉൾപ്പെടെ പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികളുൾപ്പടെ വെട്ടിക്കുറച്ചു. എസ്എപി പോലീസ് ക്യാമ്പിൽ നിന്നും സ്വകാര്യ പമ്പുകളിൽ നിന്നും ഇന്ധനം നിറയ്‌ക്കാനുള്ള സാഹചര്യമില്ലാത്ത അവസ്ഥയാണ് പോലീസ് ഉദ്യോഗസ്ഥർക്ക്. ധനവകുപ്പിൽ നിന്നും ലഭിക്കേണ്ട ഇന്ധന കുടിശ്ശിക തീർക്കുകയാണെങ്കിൽ മാത്രമെ ഇനി പോലീസ് ജിപ്പുകൾ ചലിക്കുകയുള്ളു.
Comments