ന്യൂഡൽഹി: രാഷ്‌ട്ര പുനർനിർമ്മാണത്തിന് ഊർജ്ജം പകരുന്ന കേന്ദ്രമാണ് ആർഎസ്എസ് എന്ന് അനിൽ കെ.ആന്റണി. നെഹ്രുവിന്റെ ക്ഷണപ്രകാരമാണ് 1963 ൽ ആർഎസ്എസ് രാജ്പഥിൽ പരേഡ് നടത്തിയതെന്നും ഇന്ദിരാഗാന്ധി അടക്കമുള്ളവർ ആർഎസ്എസിന്റെ പ്രവർത്തനങ്ങളെ ബഹുമാനിച്ചിരുന്നതായും അനിൽ ചൂണ്ടിക്കാട്ടി. മുൻ രാഷ്‌ട്രപതി പണബ് മുഖർജി അടക്കമുള്ളവർ സംഘത്തിനെ അംഗീകരിച്ചിരുന്നതായും ഇക്കാര്യം രാഹുൽ ഓർക്കണമെന്നും അനിൽ പറഞ്ഞു. ജനം ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനിൽ ആന്റണിയുടെ പരാമർശം.
സന്നദ്ധ പ്രവർത്തനങ്ങളിലും ആർഎസ്എസ് മുൻ പന്തിയിലാണ്. സംഘം നടത്തുന്നതുപോലെ സേവന,സാംസ്‌കാരിക പ്രവർത്തനങ്ങൾ മറ്റൊരു സംഘടനയും രാജ്യത്ത് നടത്തുന്നില്ലെന്നും അനിൽ ജനം ടിവിയോട് പറഞ്ഞു.
വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ രാഹുൽ പക്വത കാണിക്കണമെന്നും അനിൽ പറഞ്ഞു. ഒരു നേതാവിന് യോജിച്ച രീതിയിലല്ല മറിച്ച് ഒരു ട്രോളൻ നടത്തുന്നത് പോലെയാണ് രാഹുലിന്റെ പ്രതികരണങ്ങൾ. ഇത് ഒരു ദേശീയ നേതാവിന് ചേർന്ന തരത്തിലല്ല. പ്രതികരണങ്ങളിൽ രാഹുൽ കുറച്ചുകൂടി പക്വത കാണിക്കണമെന്ന് അനിൽ പരിഹസിച്ചു.
1963 ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പേരേഡിലാണ് 3000 പൂർണ ഗണവേഷധാരികളായ സ്വയംസേവകർ പങ്കെടുത്തത്.
Comments