ന്യൂഡൽഹി: മേക്ക് ഇൻ ഇന്ത്യയുടെ കീഴിൽ പിഎം മിത്ര പദ്ധതിയുടെ ഭാഗമായി ഏഴ് ടെക്സ്റ്റയിൽ പാർക്കുകൾ സ്ഥാപിക്കാനൊരുങ്ങി മോദി സർക്കാർ. ഏഴ് സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. തമിഴ്നാട്,ഗുജറാത്ത്,തെലങ്കാന,കർണാടക, മഹാരാഷ്ട്ര,ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക.
പുതിയ പദ്ധതി ടെക്സ്റ്റയിൽ രംഗത്ത് കോടികളുടെ നിക്ഷേപത്തിന് സഹായിക്കുമെന്നും ലക്ഷ കണക്കിന് ആളുകൾക്ക് തൊഴിൽ അവസരം നൽകുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഏകദേശം 70,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിയ്ക്കായി സർക്കാർ നൽകുന്നതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. 200000 ലക്ഷം പേർക്ക് തൊഴിൽ അവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നെയ്ത്ത്, പ്രിന്റിംഗ്, തുടങ്ങിയ ടെക്സ്റ്റയിൽ മേഖലയിലെ എല്ലാ പ്രവർത്തനങ്ങളെയും ടെക്സ്റ്റയിൽ പാർക്ക് യാഥാർത്ഥ്യം ആകുന്നതോടുകൂടി ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിക്കും.
Comments