ന്യൂഡൽഹി: രാജ്യത്ത് അടുത്ത അഞ്ച് വർഷത്തിനുളളിൽ 200 വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും നിർമ്മിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോദിരാദിത്യ സിന്ധ്യ.ചെന്നൈയിൽ നിർമ്മിച്ച പുതിയ എയർ പോർട്ട് ടെർമിനലിന്റെ കെട്ടിട സമുച്ഛയ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ 65 വർഷങ്ങൾക്കിടയിൽ രാജ്യത്തുണ്ടായിരുന്നത് 75 വിമാനത്താവളങ്ങൾ മാത്രമായിരുന്നു. എന്നാൽ, 74 വിമാനത്താവളങ്ങൾ മോദി സർക്കാർ വെറും ഒമ്പത് വർഷം കൊണ്ട് നിർമ്മിച്ചു. ഇതോടെ രാജ്യത്ത് 148 വിമാനത്താവളങ്ങളായി. അടുത്ത അഞ്ച് വർഷത്തിനുളളിൽ ഇന്ത്യയിൽ 200-ലധികം വിമാനത്താവളങ്ങളും വാട്ടർ ഡ്രോമുകളും ഹെലിപോർട്ടുകളും നിർമ്മിക്കും’.
ഇന്ത്യൻ വ്യോമയാന മേഖല മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്.2013-14ൽ വിമാനങ്ങളിലെ യാത്ര ചെയ്തവരുടെ എണ്ണം വെറും 6 കോടി മാത്രമായിരുന്നു എന്നാൽ, ഇന്നത് വർഷത്തിൽ 14.5 കോടി യാത്രക്കാരായി വർദ്ധിച്ചു.പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് നേട്ടമാണ് ഉണ്ടായത് എന്നും, ജോതിരാദിത്യ സിന്ധ്യ പറഞ്ഞു.
Comments