ബംഗ്ളൂരു: ദ്വിദിന സന്ദർശനത്തിനായി കർണാടകയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബന്ദിപ്പൂർ കടുവാസങ്കേതം സന്ദർശിച്ചു. ബന്ദിപ്പൂർ ടൈഗർ റിസർവ് സന്ദർശിക്കുകയും സംരക്ഷണ പ്രവർത്തകരായ ഫീൽഡ് സ്റ്റാഫുകളുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്യും. മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആനക്യാമ്പും അദ്ദേഹം സന്ദർശിക്കും. ആനപാപ്പാൻമാരമായി പ്രധാനമന്ത്രി സംവദിക്കുമെന്നും ഉന്നതവൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്തെ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഫീൽഡ് ഡയറക്ടർമാരുമായി പ്രധാനമന്ത്രി സംസാരിക്കും. കടുവ, സിംഹം, പുള്ളിപ്പുലി, പ്യൂമ, ജാഗ്വാർ, ചീറ്റ എന്നിവയുടെ സംരക്ഷണത്തിന് ഇന്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വനമേഖലയിൽ അതിക്രമിച്ച് കയറുന്നതും വന്യജീവികളെ വേട്ടയാടുന്നതും കർശനമായി തടയുമെന്നും വന്യജീവി സംരക്ഷണത്തിന് ശ്രദ്ധ നൽകുമെന്നും അധികൃതർ പറഞ്ഞു.
PM @narendramodi is on the way to the Bandipur and Mudumalai Tiger Reserves. pic.twitter.com/tpPYgnoahl
— PMO India (@PMOIndia) April 9, 2023
Comments