കർണാടക ബന്ദിപുരിലെ കടുവ സങ്കേതത്തിൽ കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷിക പരിപാടിയിലെ പ്രധാനാകർഷണമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെ പ്രൗഢിയോടെ ആകർഷകമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വേഷവിധാനം. കാക്കി പാന്റ് , കറുത്ത തൊപ്പി, കാമോഫ്ളാഷ് ടീ ഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ചാണ് അദ്ദേഹമെത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
ബന്ദിപുർ കടുവസംരക്ഷണ പരിപാടിയിൽ പ്രധാനമന്ത്രി ദേശീയ കടുവ സെൻസസ് പുറത്തുവിടും. ഇവിടുത്തെ സഫാരിയ്ക്ക് ശേഷം തമിഴ്നാട്ടിലെ മുതുമലൈ കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് സന്ദർശിക്കും. ഓസ്കർ പുരസ്കാരം കരസ്ഥമാക്കിയ എലിഫന്റ് വിസ്പറേഴ്സ് എന്ന് ഡോക്യുമെന്ററിയിൽ അഭിനയിച്ച ബൊമ്മൻ-ബെല്ലി ദമ്പതിമാരെ ആദരിക്കും. തുടർന്ന് മൈസൂരുവിലെത്തി ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കും. ഉച്ചയോടെ പ്രധാനമന്ത്രി ഡൽഹിയ്ക്ക് മടങ്ങും.
#WATCH | Prime Minister Narendra Modi arrives at Bandipur Tiger Reserve in Karnataka pic.twitter.com/Gvr7xpZzug
— ANI (@ANI) April 9, 2023
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പ്രദേശത്തൊരുക്കിയിരിക്കുന്നത്. മസിനഗുഡി മുതൽ തെപ്പക്കാട് ആനപരിപാലനകേന്ദ്രം വരെ 2,000 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്.
Comments