ചെന്നൈ: തമിഴ്‌നാട് മുതുമല കടുവ സങ്കേതം സന്ദർശിച്ച് പ്രധാനമന്ത്രി. സമീപത്തെ തെപ്പക്കാട് ആന കേന്ദ്രം സന്ദർശിച്ച് ആനകൾക്ക് കരിമ്പ് നൽകി. ഓസ്‌കർ പുരസ്‌കാരം നേടിയ ‘എലിഫന്റ് വിസ്പറേഴ്‌സ്’ എന്ന ഡോക്യുമെന്ററിയിൽ അഭിനയിച്ച ബൊമ്മൻ-ബെല്ലി ദമ്പതിമാരെ നേരിട്ട് അഭിനന്ദിച്ചു. തുടർന്ന് മൈസൂരുവിലെത്തി ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കും.
#WATCH | Prime Minister Narendra Modi feeds an elephant at Theppakadu elephant camp pic.twitter.com/5S8bhRU67T
— ANI (@ANI) April 9, 2023
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കർണാടകയിലെത്തിയ നരേന്ദ്രമോദി ബന്ദിപുരിലെ കടുവ സങ്കേതം സന്ദർശിച്ചു. കടുവാ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷികം ഉദ്ഘാടനത്തിനെത്തിയതാണ് അദ്ദേഹം. ആകർഷകമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വേഷവിധാനം. കാക്കി പാന്റ് , കറുത്ത തൊപ്പി, കാമോഫ്‌ളാഷ് ടീ ഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ചാണ് അദ്ദേഹമെത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
Comments