പാലക്കാട് : വണ്ടാഴിയിൽ പീഡനത്തിന് ഇരയായി ഗർഭിണിയായ 14 വയസുകാരിയുടെ മരണത്തിൽ ദുരൂഹതെയ്ന്ന് മാതാപിതാക്കൾ. പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ലഹരിമാഫിയയ്‌ക്ക് പങ്കുണ്ടെന്നാണ് ആരോപണം. സംഭവത്തിൽ മംഗലം ഡാം പോലീസ് ഉദ്യോഗസ്ഥരും ഗൗരവമായി കേസിനെ കണ്ടിട്ടില്ലെന്നും കുടുംബം ജില്ലാ പോലീസ് മേധാവിയ്‌ക്ക് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു.
വീടിനടുത്തുള്ള യുവാവുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. അയാളാണ് കുറ്റക്കാരനെന്ന് മകൾ പറഞ്ഞിരുന്നുവെന്ന് അമ്മ പറഞ്ഞു. പെൺകുട്ടി മരിക്കുമ്പോൾ രണ്ട് മാസം ഗർഭിണിയായിരുന്നു. കുട്ടിയുടെ അലമാര പരിശോധിക്കുന്നതിനിടയിൽ വിലകൂടിയ മൊബൈൽ ഫോൺ ലഭിച്ചിരുന്നു. ഇത് വീട്ടുകാർ എടുത്ത് മാറ്റി. ‘ഈ ഫോൺ പിടിച്ചു വാങ്ങിയാൽ നീ ചാകണം’ എന്ന് യുവാവ് തന്നോട് പറഞ്ഞിരുന്നതായി വ്യക്താമാക്കിയ മകൾ മുറിയിൽ കയറി വാതിൽ അടയ്‌ക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ മുറിയൽ തട്ടി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നപ്പോൾ ബലം പ്രയോഗിച്ച് വാതിൽ തുറന്നതോടെയാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ലഹരി വിൽപ്പനയ്‌ക്കായി യുവാവ് ഉൾപ്പെട്ട സംഘം പെൺകുട്ടിയെ കരുവാക്കിയതാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം. പെൺകുട്ടിയയും ലഹരിയ്‌ക്ക് അടിമയാക്കിയിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇക്കാര്യം സ്‌കൂളിൽ നിന്നും ്മുമ്പ് അറിയിച്ചിരുന്നു. പെൺകുട്ടിയുടെ മരണ ശേഷം പോലീസീനെ അറയിച്ചെങ്കിലും ഫോൺ വാങ്ങിയതല്ലാതെ കൂടുതൽ നടപടികളൊന്നും തന്നെ ഉണ്ടായില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ഫോൺ മാതാപിതാക്കളുടെ പക്കൽ നിന്നും വാങ്ങിയതല്ലാതെ രസീതും നൽകിയിട്ടില്ല.
സംഭവത്തിൽ ആരോപണ വിധേയനായ യുവാവ് രണ്ടാഴ്ചയിലധികമായി ഒളിവിലാണ്. പ്രതിയെ പിടികൂടാത്ത സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോകാനാണ് തിരുംമാനമെന്ന് മാതാപിതാക്കൾ അറിയിച്ചു.
Comments