അമൃത്സർ: പഞ്ചാബില്‍ ശിരോമണി അകാലിദള്‍ ഉപാദ്ധ്യക്ഷനും മുന്‍ എംഎല്‍എയുമായ ഇഖ്ബാല്‍ സിംഗ് അത്‍വാൽ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് വച്ചു നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയില്‍ നിന്ന് ഇഖ്ബാല്‍ സിംഗ് ബിജെപി അംഗത്വം സ്വകരിച്ചു. സിഖ് സമാജത്തിന്റെ വികാരം മനസിലാക്കുന്ന എക പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് ഇഖ്ബാല്‍ സിംഗ് പ്രതികരിച്ചു. പഞ്ചാബിലെ മുൻ നിയമസഭാ സ്പീക്കറും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ ഛരൺജീത് സിംഗ് അത്‍വാലിന്റെ മകനാണ് ഇഖ്ബാൽ സിംഗ്.
ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലായ സി. രാജഗോപാലാചാരിയുടെ പിൻതലമുറക്കാരൻ സി.ആർ കേശവൻ നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി 23-നായിരുന്നു അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ കെ. ആന്റണിയും കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെയും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെയും സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കോൺഗ്രസിൽ നിന്നും മറ്റ് പ്രതിപക്ഷ പാർട്ടികളിൽ നിന്നും നിരവധി പ്രമുഖരായ നേതാക്കളാണ് ദേശീയതയിലേക്ക് എത്തുന്നത്.
Comments