പെരുമ്പാവൂർ: ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം. ഐമുറി മദ്രാസ് കവല വാഴയിൽ വീട്ടിൽ മനീഷാണ് (35) മരിച്ചത്. വീട്ടിലെ കിണറിന്റെ വക്കത്തിരുന്നാണ് മനീഷ് ഭാര്യയുമായി സംസാരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം.
ഒരാഴ്ചയായി ഭാര്യ സ്വന്തം വീട്ടിലായിരുന്നു. എന്നാൽ സംസാരത്തിനിടെ മനീഷിന്റെ കോൾ കട്ടായി. പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഭാര്യ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ഇവർ അന്വേഷിച്ചെത്തിയപ്പോഴാണ് മനീഷിനെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ആലുവ – കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രെെവറായിരുന്നു മനീഷ്. ഭാര്യ: മഴുവന്നൂർ നെടുമറ്റത്തിൽ കവിതമോൾ. മകൾ: ആയില്യ.
Comments