തൃശൂർ : വാൽപ്പാറ-മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണത്തെ തുടർന്ന് അഞ്ച് നവയസുകാരന് പരിക്ക്. ജാർഖണ്ഡ് സ്വദേശി ബിഫല്യ മഹിലിന്റെ മകൻ ആകാശിനാണ് പുലിയുടെ ആക്രമണമുണ്ടായത്. തേയിലത്തോട്ടത്തിലെ തൊഴിലാളികളായ ദമ്പതിമാരുടെ മകനാണ് ആകാശ്.
ഇന്ന് രാവിലെ പുഴയിൽ നിന്ന് വെള്ളം എടുക്കാൻ പോകവെയാണ് പുലി ആക്രമിച്ചത്. തേയിലത്തോട്ടത്തിൽ പതുങ്ങി നിന്ന പുലി കുട്ടിയ്‌ക്ക് നേരെ കുതിയ്‌ക്കുകയായിരുന്നു. ആളുകൾ ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോവുകയായിരുന്നു. ഉടൻ തന്നെ ആകാശിനെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകാശിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഗുരുതര പരിക്കുകളൊന്നും തന്നെയില്ല.
Comments