മുംബൈ ; കുട്ടിക്കാലത്ത് കടുത്ത മാനസിക ശാരീരിക അക്രമങ്ങള്‍ക്ക് വിധേയായിട്ടുണ്ടെന്ന് ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദ്. തന്റെ കുട്ടിക്കാലം അത്ര സുഖകരമായ ഒന്നായിരുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണവര്‍. മനംമടുത്ത് പതിനേഴാം വയസില്‍ വീടുവിട്ട് പോകാന്‍ വരെ തീരുമാനിച്ചെന്നും അവര്‍ പറഞ്ഞു.
പതിനഞ്ചു വയസിൽ ഫെയ്സ്ബുക്കിലിട്ട പ്രൊഫൈല്‍ ചിത്രം ആരോ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല സൈറ്റിലിടുകയും ഇത് കുടുംബത്തിലും നാട്ടിലും വലിയ ചർച്ചയാവുകയും ചെയ്തു. ഇതിന്റെ പേരിൽ അച്ഛനും കുടുംബക്കാരും മാനസികവും ശാരീരികവുമായി തന്നെ ഉപദ്രവിച്ചു. രതിചിത്ര നായികയെന്ന് അച്ഛന്‍ ഉള്‍പ്പടെയുള്ളവര്‍ മുദ്രകുത്തുകയായിരുന്നു.ബോധം പോകുന്നത് വരെ തന്നെ അടിച്ച് അവശയാക്കിയിട്ടുണ്ടെന്നും ഉര്‍ഫി പറയുന്നു
പോൺസൈറ്റിൽ നിന്ന് ചിത്രം നീക്കം ചെയ്യാനായി 50 ലക്ഷം രൂപ ചോദിക്കുന്നതായി അച്ഛൻ ബന്ധുക്കളോട് പറഞ്ഞുനടന്നു. പോണ്‍ താരമെന്ന് വിളിക്കാനാരംഭിച്ചു. അച്ഛന്‍ പോലും ആ രീതിയില്‍ കാണാനാരംഭിച്ചു .പ്രശ്‌നം നേരിട്ട തന്നെയെന്തിനാണ് മര്‍ദിക്കുന്നതെന്ന് ആശയക്കുഴപ്പത്തിലായെന്നും തന്നെ വിശ്വസിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല.
എന്നെ നിരന്തരം ഉപദ്രവിക്കുന്നതിനാൽ ഇതിൽ പ്രതികരിക്കാൻ പോലും എനിക്കായില്ല. ഇവിടെ ഇരയായത് ഞാനാണ്. പക്ഷേ ആരും അത് വിശ്വസിക്കാൻ തയാറായില്ല. രണ്ട് വർഷത്തെ നിരന്തര പീഡനത്തിനുശേഷം ഞാൻ 17–ാം വയസിൽ വീടുവിട്ടിറങ്ങി.ഉത്തർപ്രദേശിലെ ലക്നൗവിലേക്കാണ് പോയത്. ഇവിടെ കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് ജീവിതം മുന്നോട്ടുനീക്കിയത്. പിന്നീട് ഡല്‍ഹിയിലേക്കാണ് പോയത്. ഇവിടെ ഒരു സുഹൃത്തിനൊപ്പമായിരുന്നു താമസം. കോള്‍ സെന്ററില്‍ ജോലി ലഭിച്ചെങ്കിലും അത് തുടര്‍ന്നുകൊണ്ടുപോവാനായില്ല. ഇവിടെ നിന്നാണ് ഉര്‍ഫി മുംബൈക്ക് പോവുന്നതും ഓഡിഷനില്‍ പങ്കെടുത്ത് ടെലിവിഷന്‍ രംഗത്തേക്ക് കാലെടുത്തുവെയ്‌ക്കുന്നതും.
റിയാലിറ്റി ഷോ ആണ് തന്നെ പ്രശസ്തിയിലെത്തിച്ചതെന്ന് ഉർഫി പറഞ്ഞു. സ്വന്തം തീരുമാനങ്ങളുടെയും തിരഞ്ഞെടുപ്പുകളുടെയും പേരില്‍ താന്‍ വളരെയധികം വിമര്‍ശിക്കപ്പെട്ടു. പക്ഷേ സമൂഹ മാധ്യമങ്ങളിലൂടെ മുഖമില്ലാത്തവര്‍ നടത്തുന്ന അധിക്ഷേപങ്ങളെ താന്‍ കാര്യമാക്കില്ലെന്നും ഉര്‍ഫി കൂട്ടിച്ചേര്‍ത്തു.
Comments