തിരുവനന്തപുരം ; മാരായമുട്ടം ജോസ് വധക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു. തോട്ടാവാരം സ്വദേശി രഞ്ജിത്ത് ആണ് ടിപ്പറിടിച്ച് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നു മണിയോടെ ബൈക്കില്‍ പെരുങ്കടവിള തെള്ളുകുഴി ഭാഗത്ത് വച്ച് രഞ്ജിത്ത് സഞ്ചരിച്ച ബൈക്കിൽ ടിപ്പറിടിക്കുകയായിരുന്നു .
അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെട്ട ടിപ്പര്‍ ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. വടകര ജോസ് എന്നയാളെ മാരായമുട്ടം ബവ്റിജസ് ഔട്ട്‌ലെറ്റിനു മുന്നിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് രഞ്ജിത്. ഈ കേസിലെ മുഖ്യപ്രതി കാക്ക അനീഷും പിന്നീട് കൊല്ലപ്പെട്ടിരുന്നു . നരുവാമൂട്ടില്‍ വച്ച് 2021 ൽ കാക്ക അനീഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു .
Comments