മുംബൈ : ഹനുമാൻ ജയന്തി ആശംസിച്ച നടൻ നീൽ നിതിനോട് ഇസ്ലാമിലേക്ക് വരാൻ പറഞ്ഞ് ഇസ്ലാമിസ്റ്റുകൾ . ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ആജ്ഞനേയ വിഗ്രഹത്തിന്റെ മുമ്പിൽ നിന്നെടുത്ത സെൽഫി നീൽ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു . ഇതിനു പിന്നാലെയാണ് നടനും നിർമ്മാതാവുമായ നീൽ നിതിൻ മുകേഷിനോട് ഇസ്ലാമിലേയ്‌ക്ക് വരാൻ ആവശ്യപ്പെട്ടത് .
സിന്ദൂരം ധരിച്ച് ഹനുമാൻ വിഗ്രഹങ്ങളുടെ ചിത്രത്തിന് മുന്നിൽ നിന്ന് ചിത്രം പകർത്തിയ നീൽ ചിത്രത്തിനു താഴെ ‘ജയ് ശ്രീറാം’ എന്നും കുറിച്ചു . എന്നാൽ ഹിന്ദുത്വം അസംബന്ധം ആണെന്നും , നിങ്ങൾക്ക് എങ്ങനെ ‘കല്ലിനെ’ ആരാധിക്കാൻ കഴിയും?” എന്നുമാണ് ഇസ്ലാമിസ്റ്റുകൾ ചോദിച്ചത് . വിഗ്രഹാരാധന ഉപേക്ഷിക്കുക. ഈ കല്ലുകൾ നിങ്ങൾക്ക് ഒന്നും നൽകില്ല. ഇസ്ലാമിലേക്ക് വരിക, ഖുറാൻ വായിക്കുക, നിങ്ങളുടെ ജീവിതം മാറും എന്നും ചിലർ ഉപദേശിക്കുന്നുണ്ട്.
നീൽ നിതിനെയും ഹൈന്ദവ വിശ്വാസങ്ങളെയും ഹിന്ദു സമൂഹത്തെയും അപമാനിക്കുന്ന തരത്തിൽ ‘ബീഫ് കഴിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നാണ് ചിലരുടെ കമന്റ് . ബോളിവുഡ് പിന്നണി ഗായകൻ നിതിൻ മുകേഷിന്റെ മകനും അന്തരിച്ച പ്രശസ്ത ഗായകൻ മുകേഷ് ചന്ദ് മാത്തൂരിന്റെ ചെറുമകനുമാണ് നീൽ നിതിൻ മുകേഷ്.
Comments