അയോദ്ധ്യ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ. അധികാരത്തിന് വേണ്ടി ഉദ്ധവ് നീങ്ങിയത് സ്വന്തം പിതാവിന്റെ സ്വപ്‌നങ്ങൾക്കെതിരായിട്ടാണെന്നും എന്നാൽ ആ തെറ്റ് ഞങ്ങൾ തിരുത്തിയെന്നും ഷിൻഡെ പറഞ്ഞു. അയോദ്ധ്യയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയിലെ രാമക്ഷേത്രം എന്നത് രാഷ്‌ട്രീയ വിഷയം മാത്രമല്ല. ശിവസേനയോടുള്ള വിശ്വാസം കൂടിയാണ്. അതുകൊണ്ട് തന്നെ പലർക്കും ശിവസേനയുടെ അയോദ്ധ്യാ യാത്രയിൽ അത്ര സന്തുഷ്ടരല്ല. ചിലർക്ക് ഹിന്ദുത്വത്തോട് മുഴുവൻ അലർജിയാണ്. അതിനാൽ അവർ ഹിന്ദുത്വത്തിനെതിരെ തെറ്റിദ്ധാരണകൾ പരത്തുകയാണ്. 2014ൽ ഹിന്ദുത്വ ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ വന്നുവെന്നും ഏകനാഥ് ഷിൻഡെ വ്യക്തമാക്കി.
ബാലസാഹേബ് ഉറക്കെ വിളിച്ചുപറഞ്ഞ മുദ്രാവാക്യമിതായിരുന്നു. “ഹിന്ദുവാണെന്ന് അഭിമാനത്തോടെ വിളിച്ച് പറയൂ..” എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അതുകൊണ്ട് ശിവസേനയുടെയും ബിജെപിയുടെയും പ്രത്യയശാസ്ത്രം ഒന്നുതന്നെയാണെന്നും ഷിൻഡെ ചൂണ്ടിക്കാട്ടി.
Comments