ആലപ്പുഴ: താൻ കർദ്ദിനാളിനെതിരെ പ്രതികരിച്ചു എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പ്രചരിക്കുന്നത് പോലെ താൻ ഫേസ്ബുക്കിലൂടെ അത്തരം ഒരു പരാമർശം നടത്തിയിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഞാൻ കർദിനാളിനെതിരെ നടത്തിയെന്ന പേരിൽ എന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജവും , തീർത്തും അടിസ്ഥാനരഹിതവും ആണെന്ന് വ്യക്തമാക്കട്ടെ. എന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ പേജിൽ നിന്ന് അവസാനമായി നൽകിയ പോസ്റ്റ് ഇരുപത്തിമൂന്ന് മണിക്കൂറുകൾക്ക് മുൻപ് ഈസ്റ്റർ ആശംസകൾ നേർന്നു കൊണ്ടുള്ളത് മാത്രമാണ്.
എന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ഈ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് , അത് സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകളും തീർത്തും വ്യാജവും , തികച്ചും തെറ്റായതും ആണെന്നും വീണ്ടും ആവർത്തിക്കുന്നു. എന്റെ ഔദ്യോഗിക പേജിൽ നിന്ന് വന്ന അവസാന പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ഇവിടെ ചേർക്കുന്നു.
Comments