തിരുവനന്തപുരം: രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് കുറഞ്ഞിരിക്കുന്നത്. ഏപ്രിൽ ആറ് മുതൽ സ്വർണവിലയിൽ ഇടിവുണ്ട്. 660 രൂപയുടെ ഇടിവാണ് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി വിപണിയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച സർവകാല റെക്കോർഡിലായിരുന്നു സ്വർണത്തിന്റെ വിപണി വില. ഇന്ന് 320 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,320 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വിലയിൽ 40 രൂപ ഇടിവുണ്ട്. ഇതോടെ വിപണി വില 5,540 രൂപയായി കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4610 രൂപയാണ്. അതോസമയം ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും ഇന്ന് വിപണിയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
Comments