കോഴിക്കോട്: കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട. 372 ഗ്രാം എം ഡി എം എയുമായി രണ്ടു പേർ പിടിയിൽ. സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച രാസലഹരി കടത്ത് കോഴിക്കോട് അന്വേഷണ ഏജൻസികൾ കയ്യോടെ പിടികൂടുകയായിരുന്നു. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം.
സംഭവത്തിൽ പെരുമണ്ണ സ്വദേശി കെപി സഹദ്, കൊടിയത്തൂർ സ്വദേശി നസ്ലിം മുഹമ്മദ് എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് ഇവർ സഞ്ചരിച്ച കാറിൽ പരിശോധന നടത്തിയത്. ഇതോടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിച്ച സംഘമാണ് പിടിയിലായത്.
അതേസമയം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ന് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിലേക്കാണ് ഇ-മെയിലിൽ ഭീഷണി സന്ദേശമെത്തിയത്. സന്ദേശം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിവിധ സുരക്ഷാവിഭാഗങ്ങൾ വിമാനത്താവളത്തിൽ പരിശോധന നടത്തി. ഭീഷണി സന്ദേശമെത്തിയ മെയിൽ ഐഡി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ദുരൂഹമായതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Comments