എറണാകുളം : ആലുവയിൽ അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാര എടനാട് സ്വദേശി ഷീജയെയും ഒന്നരവയസുകാരൻ ആദവ് കൃഷ്ണയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ആലവയ്ക്കടുത്തുള്ള പുറാറയിലാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. നാട്ടുകാർ തന്നെയാണ് വിവരം പോലീസിൽ അറിയിച്ചതും. സംഭവസ്ഥലത്തെത്തിയ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെങ്ങമനാട് സ്വദേശികളാണ് മരിച്ചത് എന്ന് തിരിച്ചറിയുന്നത്. യുവതിയുടെ ഭർത്താവ് അരുൺ കുമാർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയിരുന്നു. ഇതേ തുടർന്നുണ്ടായ മനോ വിഷമത്തിലാകാം ഷീജ ജീവനൊടുക്കിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments