ആലപ്പുഴ: പാർട്ട് ടൈം സ്വീപ്പർ കോടതി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ആലപ്പുഴ സിജെഎം കോടതിയിലെ ജീവനക്കാരൻ മണ്ണാഞ്ചേരി ഇടവഴിക്കൽ ജയപ്രകാശാണ് മരിച്ചത്.
കോടതി രേഖകൾ സൂക്ഷിക്കുന്ന മുറിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് ജയപ്രകാശിനെ ജീവനക്കാർ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തൂങ്ങി മരിക്കാനുള്ള കയർ വീട്ടിൽ നിന്ന് കൊണ്ടുവന്നതായാണ് സൂചന. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ജയപ്രകാശ്.
Comments