ന്യൂഡൽഹി: ചൈൽഡ് ഹെൽപ് ലൈനുമായി ചേർന്ന് പ്രവർത്തിക്കാൻ മെറ്റ കമ്പനിയോട് ആവശ്യപ്പെട്ട് കേന്ദ്ര വനിത ശിശു വികസന മന്ത്രി സ്മൃതി ഇറാനി. അടിയന്തര സാഹചര്യങ്ങളിൽ കുട്ടികൾക്ക് പെട്ടെന്ന് ആശ്വാസം നൽകുന്നതിനും ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിനും ചൈൽഡ് ഹെൽപ്പ് ലൈനുമായി ചേർന്ന് പ്രവർത്തിക്കാൻ സ്മൃതി ഇറാനി മൾട്ടി നാഷ്ണൽ ടെക്‌നോളജി കമ്പനിയായ മെറ്റായോട് ആവശ്യപ്പെട്ടു.
‘സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഒരുപാട് സ്ത്രീകളും കുട്ടികളും വെല്ലുവിളികൾ നേരിടുന്നുണ്ട്. സുരക്ഷിതമല്ലാതെയാണ് നിരവധി പേർ സാമൂഹ്യമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത്. ചില സാഹചര്യങ്ങളിൽ കുട്ടികളുൾപ്പെടെ ആശങ്കയിലാകുകയും മാനസികരോഗ്യം വരെയുള്ള പ്രശ്‌നങ്ങളിൽ അകപ്പെടുകയും ചെയ്യുന്നുണ്ട്. എല്ലാ സംസ്ഥാന സർക്കാരുകളിലും 1098 എന്ന ഹെൽപ് ലൈൻ സംവിധാനം നടപ്പിലാക്കുന്നുണ്ട്. സുരക്ഷിതമല്ലെന്ന് തേന്നിയാൽ യാതൊരു മടിയും കൂടാതെ ഈ ഹെൽപ് ലൈൻ നമ്പറിൽ വിളിക്കണം’ സ്മൃതി ഇറാനി പറഞ്ഞു.
‘അടിയന്തര സാഹചര്യത്തിൽ പെട്ടെന്ന് പ്രതികരിക്കാൻ സന്നദ്ധ സംഘടനകൾ സജ്ജരല്ല. അതിനായി മെറ്റ കമ്പനിയുമായി സംയോജിക്കണം കുട്ടികളുടെ സുരക്ഷയുടെ ആവശ്യകതകൾ സൂക്ഷ്മതയോടെ നിറവേറ്റുന്നതിൽ സർക്കാർ പ്രതിജ്ഞാബന്ധരാണ്. അതിനായി ഇനി മെറ്റയുടെ സഹായം കൂടി ആവശ്യമാണ്’ എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Comments