ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വറ്റയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തെക്കുപടിഞ്ഞാറൻ പാകിസ്താൻ നഗരമായ ക്വറ്റയിലെ തിരക്കേറിയ ചന്തയ്ക്ക് സമീപമായിരുന്നു സ്ഫോടനം നടന്നത്. പോലീസ് വാഹനത്തെ കേന്ദ്രീകരിച്ച് ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് വിവരം.
കാണ്ടഹാരി ബാസാറിൽ പാർക്ക് ചെയ്തിരുന്ന എസ്പിയുടെ വാഹനത്തിന് സമീപം ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഐഇഡി ആക്രമണമാണ് നടന്നതെന്നാണ് വിലയിരുത്തൽ. എസ്പിയുടെ വാഹനത്തിന്റെ തൊട്ടുപിറകിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിലാണ് ഐഇഡി ഘടിപ്പിച്ചിരുന്നത്. പൊട്ടിത്തെറിയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകൾ ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
Comments